നി​ർ​ഭ​യ കേ​സ്; വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ൾ ദ​യാ​ഹ​ർ​ജി ന​ൽ​കി

ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി​ക​ളി​ലൊ​രാ​ൾ രാ​ഷ്ട്ര​പ​തി​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കി. പ്ര​തി മു​കേ​ഷ് സിം​ഗാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. നേ​ര​ത്തെ, വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി​ക​ൾ ന​ൽ​കി​യ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

മു​കേ​ഷ് ശ​ർ​മ​യ്ക്ക് പു​റ​മേ മ​റ്റൊ​രു പ്ര​തി​യാ​യ വി​ന​യ് ശ​ർ​മ​യും തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ‌​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​ക​ളാ​ണ് ത​ള്ളി​യ​ത്. അ​തി​ക്രൂ​ര​മാ​യി പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ ത​ള്ളി​യ​ത്.
കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത്.

Leave A Reply