മാങ്ങ പറിക്കാൻ മതിൽ ചാടി കടക്കുന്ന ആന; വീഡിയോ വൈറല്‍

മുന്നിലുള്ള ഏത് പ്രതിബന്ധത്തെയും നിഷ്പ്രയാസം മറികടക്കാൻ ആനകൾക്ക് കഴിയും. മാങ്ങ കഴിക്കാൻ കൊതി തോന്നിയാൽ മതിൽ ചാടി കടക്കാനേ നിവർത്തിയുള്ളു. കൊതി മൂത്ത് അഞ്ചടി ഉയരമുള്ള മതിൽ ചാടിക്കടക്കുന്ന ഒരു ആനയുടെ ദൃശ്യങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സാംബിയയിലെ സൗത്ത് ലുവാന്വ നാഷണൽ പാർക്കിന്റെ മതിൽ ചാടിക്കടന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിലായിരുന്നു കക്ഷി. മനുഷ്യരെപ്പോലെ കാലുകൾ കവച്ചു വെച്ച് മതിൽ കടന്നെത്തിയ ആനയെക്കണ്ട് ലോഡ്ജിലെ താമസക്കാർ അമ്പരന്നു. മാങ്ങ പറിക്കാനാണ് കക്ഷി എത്തിയതെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു.

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തി ആയാസപ്പെട്ട് ചക്ക പറിക്കുന്ന ആനയുടെ വീഡിയോ കുറച്ചു നാളുകൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്ലാവിന്റെ മുകളിലായി കിടക്കുന്ന ചക്ക, മരത്തിൽ മുൻ കാലുകൾ ഉയർത്തി വെച്ച് അടർത്തി താഴേക്കിടുകയാണ് ആന. നിലത്തു വീഴുന്ന ചക്ക ചവിട്ടിപ്പൊളിച്ച് ഭക്ഷിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരുന്നത്.

Leave A Reply