ഉക്രൈന്‍ വിമാനം വെടിവെച്ച് തകര്‍ത്ത സംഭവം; 30 സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഉക്രൈന്‍ വിമാനം വെടിവെച്ച് തകര്‍ത്ത സംഭവത്തില്‍ 30-ഓളം സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍. സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ സൈനികരേയും അറസ്റ്റു ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. വിമാനാപകടത്തില്‍ 176 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്ക്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ടത്. വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് വെളിപ്പെടുത്തിയതോടെ ശക്തമായ പ്രതിഷേധമാണ് ഇറാനില്‍ നടന്നത്.

ടെ​ഹ്റാ​നി​ൽ നി​ന്ന് യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്രാ​വി​മാ​ന​മാ​ണ് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ​ത്. 167 യാ​ത്ര​ക്കാ​രും ഒ​മ്പ​തു ജീ​വ​ന​ക്കാ​രും അ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​രും മ​രി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ മി​സൈ​ലേ​റ്റാ​ണ് വി​മാ​നം വീ​ണ​തെ​ന്ന് അ​മേ​രി​ക്ക ആ​ദ്യ​മേ പ​റ​ഞ്ഞു​വെ​ങ്കി​ലും ഇ​റാ​ൻ നി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നി​ടാ​ണ് ഇ​റാ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

Leave A Reply