നവ്യ നായർ നായികയാകുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായർ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്ന് പുറത്തിറക്കി. വളരെ കരുത്തുറ്റ കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. ദി ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവ്യ നായർക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ ഇപ്പോൾ പ്രീ പ്രൊഡക്ഷനിലാണ്.

Leave A Reply