ജെഎന്‍യു സംഘര്‍ഷം: വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളാണ് സൂക്ഷിക്കണമെന്ന് വാട്‌സ്ആപ്പിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് കൈമാറാനും ജെഎന്‍യു രജിസ്ട്രാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Leave A Reply