ആ​ന​ക്കൊ​മ്പ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​ർ പി​ടി​യി​ൽ

കൊച്ചി: കൊച്ചിയിൽ ആനക്കൊമ്പ്  വില്പന നടത്താൻ ശ്രമിച്ച അഞ്ച് പേരെ ഫോറസ്റ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി. തൃപ്പുണിത്തുറ സ്വദേശി റോഷൻ രാംകുമാർ,ഏലൂർ സ്വദേശി ഷെബിൻ, ഇരിങ്ങാലക്കുട മിഥുൻ, സനോജ് പറവൂർ, ഷമീർ പറവൂർ എന്നിവരാണ് പിടിയിലായത്.  തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികൾ ആവശ്യപ്പെട്ടത്. ഫ്ലൈ​യിം​ഗ് സ്ക്വാ​ഡി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Leave A Reply