‘അൽമല്ലു’വിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അൽമല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. മലയാള സിനിമയില്‍ പ്രവാസ ലോകത്തിന്റെ കഥ മുന്‍പും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ്‌ അല്‍മല്ലു എത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്‌, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം.

സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിവേക് മേനോന്‍.എഡിറ്റര്‍ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply