ജമ്മുകശ്മീരിൽ ഹിമപാതം; സൈനികരുൾപ്പെടെ പത്ത് മരണം

ജമ്മുകശ്മീരിൽ ഹിമപാതം ശക്തമാകുന്നു. നാല് സൈനികരും ഒരു ബിഎസ്എഫ് ജവാനും അഞ്ച് സാധാരണക്കാരുമുൾപ്പെടെ പത്ത് മരണം.കുപ്‌വാര ജില്ലയിലുണ്ടായ  ഹിമപാതത്തിലാണ്‌ നാല് സൈനികർക്ക് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച രാത്രി 8.30നാണ് കശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്ത് അപകടമുണ്ടായത്.

എന്നാൽ, സംഭവ സ്ഥലത്ത് നിന്ന് നാല് പേരെ രക്ഷപ്പെടുത്തി. ഗണ്ടേർബൽ ജില്ലയിലെ കുലാൻ ഗ്രാമത്തിലുണ്ടായ ഹിമപാതത്തിൽ അഞ്ച് പ്രദേശവാസികൾക്ക് ജീവൻ നഷ്ടമായി. നിയന്ത്രണ രേഖയിൽ ഗുരേസ്, രാംപൂർ സെക്ടറുകളിലും ഹിമപാതമുണ്ടായി. അതേസമയം, പ്രദേശത്ത് ആളപായം രേഖപ്പടുത്തിയിട്ടില്ല.

കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ്  റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കഴിഞ്ഞയാഴ്‍ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. .

Leave A Reply