ചൈനയിൽ ബസ് അപകടം; ആറ് മരണം

ചൈനയിൽ ബസ് റോഡിൽ രൂപപ്പെട്ട വൻ ഗർത്തത്തിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. പത്ത് പേരെ കാണാതായി. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെ ബസ് വലിയ ഗർത്തത്തിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ആറ് പേർ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Leave A Reply