ആമസോണിൽ ഡയപ്പർ ഓഡർ ചെയ്ത കുടുംബം പായ്ക്കറ്റ് തുറന്നപ്പോൾ ഞെട്ടിപ്പോയി !

ആമസോണിൽ ഡയപ്പർ ഓഡർ ചെയ്ത കുടുംബം പായ്ക്കറ്റ് തുറന്നപ്പോൾ ഞെട്ടിപ്പോയി.  കുടുംബത്തിന് ലഭിച്ചത് ഉപയോഗിച്ച ഡയപ്പറെന്ന് ആരോപണം. ന്യൂജഴ്സിയിലെ കുടുംബമാണ് ആമസോൺ പാക്കേജ് തുറന്നപ്പോൾ ഞെട്ടിയത്.  പ്രാദേശിക ചാനലായ ഡബ്ല്യു പിഐഎക്സ് ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലമൂത്ര വിസർജനം നിറഞ്ഞ പായ്ക്കറ്റ് കണ്ട് ഞെട്ടിപ്പോയതായി ഡയപ്പർ ഓഡർ ചെയ്ത നസ്ലി സെയിൽസ് പറഞ്ഞു.

ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ വെയർഹൗസ് വിഭാഗത്തിൽ നിന്ന് ഓരോ മാസവും രണ്ട് പെൺമക്കൾക്കായി നസ്ലി സെയിൽസ് ഡയപ്പർ വാങ്ങിയിരുന്നു. തിരികെയെത്തുന്ന ഇനങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുന്നതിനാലാണ് ഇവർ ആമസോൺ വെയർഹൗസിൽ നിന്ന് ഡയപ്പറുകൾ വാങ്ങിയിരുന്നത്. എല്ലാ ഓപ്പൺ-ബോക്സ് ഉൽ‌പ്പന്നങ്ങളും വീണ്ടും വിൽ‌ക്കുന്നതിന് മുമ്പ് ആമസോൺ പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആമസോണിന്റെ അവകാശവാദം. ഇതിനു വിരുദ്ധമായിരുന്നു നസ്ലിക്കുണ്ടായ അനുഭവം.

അതേസമയം ഡയപ്പറുകളിലെ പദാർത്ഥം മലമൂത്രവിസർജ്ജനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ കമ്പനി ഇടപെട്ടതായി ആമസോൺ വക്താവ് പറഞ്ഞു.

Leave A Reply