പാ​ക്കി​സ്ഥാ​നി​ൽ മ​ഞ്ഞി​ടി​ച്ചി​ൽ: 57 മ​ര​ണം

ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 57 പേ​ർ മ​രി​ച്ചു. നീ​ലും താ​ഴ്‌വ​ര​യി​ൽ നി​ര​വ​ധി ഗ്രാ​മീ​ണ​ർ മ​ഞ്ഞി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് പാ​ക്ക് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ ബ​ലു​ചി​സ്ഥാ​നി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തോ​ടെ ഏ​ഴ് ജി​ല്ല​ക​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ൻ രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ൽ മ​ഞ്ഞു​വീ​ഴ്ച രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​ഫ്ഗാ​ൻ അ​ധീ​ന​പ്ര​വ​ശ്യ​ക​ളി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 39 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

Leave A Reply