ബഹ്‌റൈന്‍ എന്‍ എസ് എസ് സംഘടിപ്പിച്ച പ്രസംഗ പരിശീലന കളരിയുടെ സമാപനച്ചടങ്ങ്‌ ഡോ. ജോണ്‍ പനക്കല്‍ ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒന്‍പത് അധ്യായങ്ങളിലായി നടത്തിവന്ന പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും പുതിയ സ്പീക്കര്‍സ് ക്ലീന്റെ ഉദ്ഘാടനവും എന്‍.എസ്.എസ് പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഗുദേബിയയിലെ എന്‍.എസ്.എസ് ആസ്ഥാന മന്ദിര ത്തില്‍ വച്ച് നടന്നു.

ചടങ്ങ് കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മേഖലകളില്‍ പ്രഗല്‍ഭനായ ഡോ. ജോണ്‍ പനക്കല്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കരയും ടോസ്സ്റ്റുമാസ്റ്റര്‍ മദന്‍മോഹന്‍ അമ്പാട്ടും ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സതീഷ് നായര്‍ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. പ്രസംഗ കളരിയുടെ മെന്റര്‍ വിശ്വനാഥന്‍ ഭാസ്‌കരന് ഡോ. ജോണ്‍ പനക്കല്‍ മെമെന്റോ നല്‍കി ആദരിച്ചു.

 

Leave A Reply