കാസര്‍കോട് സ്വദേശി ദുബായിൽ മരിച്ചനിലയില്‍

ദുബൈ: ദുബായിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബര്‍ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.സുഹൃത്തുക്കള്‍ക്കൊപ്പം ദുബായില്‍ മത്സ്യവ്യാപാരം നടത്തിവരുകയായിരുന്നു.

മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി. മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

 

Leave A Reply