വോട്ടര്‍ പട്ടികയില്‍ 15 വരെ പേരു ചേര്‍ക്കാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തി വരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി പേര് ചേര്‍ക്കുന്നതിനുളള അവസരം ജനുവരി 15ന് അവസാനിക്കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ നിലവില്‍ ഉള്‍പ്പെടാത്തവര്‍ക്കും പേര് ചേര്‍ക്കാം.

പേര്, മേല്‍വിലാസം തുടങ്ങിയവയിലെ പിശകുകള്‍ തിരുത്തുന്നതിനും അവസരമുണ്ട്. അക്ഷയ കേന്ദ്രങ്ങളിലും nvsp.in എന്ന പോര്‍ട്ടലിലും ഈ സേവനം ലഭ്യമാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍, വോട്ടര്‍പട്ടികയിലുളള കുടുംബാംഗത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ അപ്ലോഡ് ചെയ്യണം

Leave A Reply