യുക്രൈൻ വിമാനം തകര്‍ത്ത സംഭവം: ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍

ടെഹ്റാന്‍: യുക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈനികരെ അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ട് വന്നത്.

വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു.

ഇറാൻ പൗരന്മാർ അടക്കം 176 പേരു ജീവനെടുത്ത വിമാന ആക്രമണം അബദ്ധത്തിൽ പിണഞ്ഞതാണെന്ന ഇറാന്‍റെ കുറ്റ സമ്മതത്തിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേദം അണപൊട്ടിയിരുന്നു. പ്രതിഷേധക്കാർക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave A Reply