പാലാ -പൊൻകുന്നം റോഡിൽ വാൻ ലോറിയിലിടിച്ച് എട്ടുപേർക്ക് പരുക്ക്

പാലാ:  പാലാ -പൊൻകുന്നം റോഡിൽ കൂമ്പാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാൻ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് കർണാടക സ്വദേശികൾക്ക് പരുക്കേറ്റു . റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് വാൻ ഇടിച്ചത്.

ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭക്തർ. കർണാടകത്തിലെ ചിക്കാരിപ്പുഴ താലൂക്കിൽ താമസിക്കുന്ന സാഗർ(30), ഹരീഷ്(28), കാർത്തിക്(13), കാജോഷ്(22),പരമേശ്വർ(62),ശ്രീനിവാസ്(30),പരശുറാം (25),സന്തോഷ് (32) എന്നിവർക്കാണ് പരുക്കേറ്റത് . ഇവരെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തെ തുടർന്ന് പാതയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു .

Leave A Reply