നഗരത്തിൽ രണ്ടിടങ്ങളിൽ തീപിടിത്തം

കോട്ടയം:  ചെമ്പരത്തിമൂട്-എസ്.എച്ച്.മൗണ്ട് റോഡിന് സമീപമുള്ള കാർ ഷോറൂം വളപ്പിൽ മാലിന്യത്തിന്‌ തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി . തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് തീപിടുത്തമുണ്ടായത് . വൻതോതിൽ കറുത്തിരുണ്ട പുക ആകാശത്തേക്ക്‌ ഉയരുന്നത് കണ്ടവർ സമീപത്തെ സ്ഥാപനത്തിൽനിന്നാണ് പുക ഉയരുന്നതെന്നു കരുതി.

റോഡിലൂടെ പോയവരും സംഭവമെന്തന്നറിയാൻ വാഹനങ്ങൾ നിർത്തി. തുടർന്ന് പാതയിൽ കുറച്ച് നേരത്തേക്ക്‌ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് .

മാങ്ങാനം അസംപ്‌ഷൻ ചർച്ചിന്റെ സ്ഥലത്തെ ഒരേക്കർ സ്ഥലത്ത് പുല്ലിനും അടിക്കാടിനും തീപിടിച്ചു. ഉണങ്ങിക്കിടന്ന പുല്ലിന് തീപിടിച്ച് സമീപ പ്രദേശങ്ങളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന അരമണിക്കൂറെടുത്താണ് തീയണച്ചത്.

Leave A Reply