പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ദിനത്തിനായി കാത്തിരിക്കുകയാണെന്ന് നിർഭയയുടെ മാതാവ്

ന്യൂഡൽഹി: നിർ‍ഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജികൾ തള്ളിയ സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നിർ‍ഭയയുടെ അമ്മ ആശാദേവി. കഴിഞ്ഞ ഏഴ് വർഷമായി താൻ നീതിക്ക് വേണ്ടി പോരാടുകയാണെന്നും തന്‍റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട ദിവസം പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ജനുവരി 22 ആയിരിക്കുമെന്നും ആശാദേവി  പറഞ്ഞു. ആ ദിനത്തിനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

നിർഭയ കേസിലെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് തള്ളിയത്. അ​തി​ക്രൂ​ര​മാ​യി പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ആ​ർ.​ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ൺ, ആ​ർ.​എ​ഫ് ന​രി​മാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ഹ​ർ​ജി പ​രി​ഗ​ണി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ച് പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി.

കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് പ്ര​തി​ക​ൾ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത്.

Leave A Reply