നീലേശ്വരം തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍ഗോഡ്: നീലേശ്വരം തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണകിരീടം, കാശിമാല ഉള്‍പ്പെടെ 18 പവന്റെ സ്വര്‍ണാഭരണങ്ങളും ഓട്ടു പാത്രങ്ങളും പണവുമാണ് മോഷണം പോയത്.

ക്ഷേത്രത്തിലെ ഭണ്ഡാരം സമീപത്തെ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇന്ന് പുലര്‍ച്ചെ നട തുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണവിവരം അറിഞ്ഞത്. നീലേശ്വരം പൊലീസും വിരലടയാള വിദഗ്ധരും ശ്വാന സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply