ചേതകിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ബജാജ്

വാഹനപ്രേമികള്‍ ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചേതകിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് അവതരിപ്പിച്ചു. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. തുടക്ക പതിപ്പിന് ഒരു ലക്ഷം രൂപയും, പ്രീമിയം പതിപ്പിന് 1.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.പൂനെയിലാകും വാഹനത്തിന്റെ ആദ്യ വില്‍പ്പന നടക്കുക. ഇതിനു പിന്നാലെ ബംഗളൂരുവിലും മറ്റ് മെട്രോ നഗരങ്ങളിലും വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പേര് ഒന്നാണെങ്കിലും പഴയ ചേതകിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് സ്‌കൂട്ടറിനില്ല. ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്‌റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍. 4kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസോടെയാണ് ചേതകും എത്തിയിരിക്കുന്നത്. ചേതക് സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 AMP ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

Leave A Reply