മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പോലീസുകാരന് അഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ടയിൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെയ്‌തെന്ന കേ​സി​ൽ പോ​ലീ​സു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും ശി​ക്ഷ. നേ​മം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളു​മാ​യ ബാ​ഹു​ലേ​യ​നാ​ണ് കോടതി ശി​ക്ഷ വിധിച്ചത്. 2018 മാ​ർ​ച്ചി​ലാ​ണ് ബാ​ഹു​ലേ​യ​നെ പോ​ക്സോ കു​റ്റം ചു​മ​ത്തി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും പോ​ലീ​സ് ക്വാ​ര്‍​ട്ടേ​സി​ലെ അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സം.‌ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ മി​ഠാ​യി​ക​ള്‍ ന​ല്‍​കി പ്രലോഭിപിച്ച് ഇയാൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ല്‍​വ​ച്ചും പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വ​ച്ചും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തി​രു​ന്നു.

ര​ക്ഷി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്‌ വി​വ​രം പു​റ​ത്താ​യ​ത്. തു​ട​ർ​ന്ന് സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിഗി​ലും കു​ട്ടി വി​വ​രം അ​ധ്യാ​പ​ക​രോ​ടും വെ​ളി​പ്പെ​ടു​ത്തിയിരുന്നു.

Leave A Reply