എഎസ്ഐയുടെ കൊലപാതകം; പ്രതികൾ പിടിയിൽ

കളിയക്കാവിളയിൽ എഎസ്ഐ വിൽസൻ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. അബ്ദുല്‍ ഷമീറും തൗഫീഖും ആണ് പിടിയിലായത്. ഉഡുപ്പി റയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്നു തെളിഞ്ഞിട്ടുണ്ട്‍. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പരിശോധിക്കുന്നുണ്ട്. തീവ്രവാദ സംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്പ്പെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വില്‍സണെ അല്ലങ്കില്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നും സ്ഥിരീകരിച്ചു. പെട്ടന്നുണ്ടായ വെടിവയ്പ്പല്ലെന്നും ആസൂത്രിതമായ ആക്രമണമാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉറപ്പിക്കുന്നുണ്ട്.

Leave A Reply