അലങ്കാര മത്സ്യ, പക്ഷി പ്രദർശനം 15ന് തുടങ്ങും

കല്പറ്റ:  ജനം ചാരിറ്റബിൾ  ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  കല്പറ്റ ബൈപ്പാസ് ഫ്ലവർഷോ ഗ്രൗണ്ടിൽ കല്പറ്റ മഹോത്സവമെന്ന പേരിൽ അലങ്കാര മത്സ്യ, വിദേശ പക്ഷി പ്രദർശനവും കാർണിവലും സംഘടിപ്പിക്കുന്നു . 15നു ആരംഭിക്കുന്ന മഹോത്സവം ഫെബ്രുവരി ഒമ്പതിന് സമാപിക്കും . വിദേശ രാജ്യങ്ങളിൽ നിന്നുള്ള അലങ്കാര മത്സ്യങ്ങൾക്കും പക്ഷികൾക്കും പുറമെ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദർശനവും മേളയിൽ ഉണ്ടായിരിക്കുന്നതാണ് .

കോഴിക്കോട് സ്വദേശി ഫിറോസ് കുണ്ടായിത്തോടാണ് പുഴുക്കളുടെ പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. രാവിലെ 11 മുതൽ രാത്രി ഒമ്പത് മണിവരെ നടക്കുന്ന മേളയിൽ പുരാ വസ്തുക്കളുടെ പ്രദർശനവും ഒരുക്കും.

30 രൂപയാണ് ടിക്കറ്റ് വില. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 15 രൂപ മതി. 15-ന് അഞ്ച് മണിക്ക് തുടങ്ങുന്ന മഹോത്സവത്തിന്റെ . ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിക്കും . കല്പറ്റ നഗരസഭാധ്യക്ഷ സനിതാ ജഗദീഷ് അധ്യക്ഷത വഹിക്കും.

Leave A Reply