തോട്ടം തൊഴിലാളികൾക്ക് നൂറ് വീടുകൾ നിർമിച്ച് നൽകും : മന്ത്രി ടി.പി. രാമകൃഷ്ണൻ

കല്പറ്റ:  ജില്ലയിലെ തോട്ടം തൊഴിലാളികൾക്കായി നൂറ് വീടുകൾ നിർമിച്ച് നൽകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു . കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

‘ലൈഫ് മാതൃകയിൽ പ്രത്യേകം പദ്ധതിയൊരുക്കിയാണ് വീടുകൾ നിർമിക്കുന്നത് . ഇതിനായി ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ. ഫണ്ടിൽനിന്ന്‌ നാല് കോടി രൂപ ചെലവിടും. നിലവിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളേയും നേരത്തെ പിരിഞ്ഞു പോയവരേയും പദ്ധതിയിൽ ഉൾപ്പെടുത്തും . സ്ഥലം ലഭ്യമാകുന്നതനുസരിച്ച് പദ്ധതിതുടങ്ങും. സ്ഥലം വിട്ടുനൽകുന്നതിന് തോട്ടം ഉടമകളുമായി നടത്തിയ പ്രാഥമിക ചർച്ചകൾ അനുകൂലമാണെന്നും’  അദ്ദേഹം  പറഞ്ഞു.

Leave A Reply