ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിനം : ഓസ്‌ട്രേലിയക്ക് ടോസ്

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ ഒന്നാം മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു . രണ്ട് ടീമുകളും ഏറെ നാളുകൾക്ക് ശേഷമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മൽസരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

ആരോൺ ഫിഞ്ച് ആണ് ഓസ്‌ട്രേലിയൻ ടീമിൻറെ നായകൻ. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ തിരിച്ചെത്തിയിട്ടുണ്ട്. താരതമ്യേന ചെറിയ ടീമുകളുമായിട്ടാണ് ഇന്ത്യ ഇതുവരെ മത്സരിച്ചത്. ശക്തരായ ഒരു ടീമുമായി ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകൾക്കും വിജയ സാധ്യതയുണ്ട്.

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മർനസ് ലാബുഷാഗെൻ, സ്റ്റീവൻ സ്മിത്ത്, ആഷ്ടൺ ടർണർ, അലക്സ് കാരി, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.

ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ.

Leave A Reply