വാഹനാപകടത്തില്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമൊട്ടയ്ക്ക് പരിക്ക്

ക്വലാലംപുര്‍:  ജപ്പാന്റെ ബാഡ്മിന്റൺ താരം കെന്റോ മൊമൊട്ടയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപുരില്‍വെച്ചാണ് റോഡപകടം ഉണ്ടായത്.  മലേഷ്യ മാസ്റ്റേഴ്സില്‍ കിരീടം നേടി മണിക്കൂറുകള്‍ക്കകം വിമാനത്താവളത്തിലേക്ക് പോകുമ്ബോള്‍ ആണ് അപകടം. കെന്റോ ലോക ഒന്നാം നമ്ബര്‍ ബാഡ്മിന്റണ്‍ താരവും നിലവിലെ ലോക പുരുഷ വിഭാഗം ചാമ്ബ്യനുമാണ്.

കെന്റോ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാനിന്റെ ഡ്രൈവർ മരിച്ചു. കെന്റോയ്ക്കും, അസിസ്റ്റന്റ് കോച്ച്‌, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റണ്‍ ഒഫീഷ്യല്‍ എന്നിവര്‍ക്കും പരിക്കുണ്ട്. കെന്റോയുടെ മൂക്കിന് സാരമായ പരിക്ക് ആണ് ഉള്ളത്. ഒളിമ്ബിക്‌സിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലായിരുന്ന  കെന്റോ മൊമൊട്ടയ്ക്ക് അപകടം തിരിച്ചടിയായേക്കും.

Leave A Reply