ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ പരമ്പര നേടുമെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പരമ്പര ഓസ്‌ട്രേലിയ നേടുമെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.  മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ 2-1ന് നേടും എന്നാണ് പോണ്ടിങ് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്.

ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ മികച്ച ഫോമിൽ ആണെന്നും ടെസ്റ്റ് മത്സരത്തിലെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അതിൻറെ ആത്മവിശ്വാസത്തിലാകും ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുകയെന്നും പോണ്ടിങ് പറഞ്ഞു. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആണ് മൽസരം ആരംഭിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആണ് മൽസരം.

Leave A Reply