വീട് കയറി ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

കുമരകം:  കുമരകത്ത് മുൻ പഞ്ചായത്തംഗത്തിന്റെ വീട് കയറി നടത്തിയ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരുക്കേറ്റു . ഞായറാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മുൻ പഞ്ചായത്തംഗം വാലേൽച്ചിറയിൽ നാരായണൻ (72), സഹോദരൻ വാസു (87), മക്കളായ ദീപു (39), ബിനു (52), ബിനുവിന്റെ ഭാര്യ ലത (49), ആശ ദീപു (33) എന്നിവരെ കുമരകം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇവർ അംഗങ്ങളായ ശ്രീനാരായണാ മൈക്രോ ഫിനാൻസിന്റെ മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള തർക്കമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത് . കഴിഞ്ഞ ദിവസം അയൽപക്കത്തെ വീട്ടിലെ പാല് കാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ബിനുവിനെ സമീപവാസി മർദിച്ചിരുന്നു . ഇത് ചോദ്യംചെയ്തതാണ് വീട് കയറി മർദിക്കാനുള്ള കാരണം എന്ന്‌ പരുക്കേറ്റവർ പറഞ്ഞു . സമീപവാസികളായ നാല് പേരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും മുളകുപൊടി എറിഞ്ഞശേഷമായിരുന്നു ആക്രമണമെന്നും കുമരകം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

Leave A Reply