യുവാക്കൾക്കെതിരേ ക്വൊട്ടേഷൻ ആക്രമണം : വ്യവസായി പിടിയിൽ

കോട്ടയം:  യുവാക്കൾക്കെതിരേ ക്വൊട്ടേഷൻ നൽകിയെന്ന പരാതിയിൽ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു . കുറവിലങ്ങാട് കുമ്മണ്ണൂർ വട്ടുകളത്ത് സജയൻ പോളി (ബിജു വട്ടമറ്റം-45)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ പിടികൂടിയത് . ക്രിസ്മസ് ദിനത്തിൽ അടിച്ചിറയിൽ വെച്ചായിരുന്നു സംഭവം.

രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിജുവിനെ പ്രദേശവാസികളായ യുവാക്കൾ ചേർന്ന് ചോദ്യം ചെയ്തു . ഇതിന്റെ വൈരാഗ്യത്തിൽ ബിജു അതിരമ്പുഴയിലെ ക്വൊട്ടേഷൻ സംഘത്തിനൊപ്പം ഇവിടെ മടങ്ങിയെത്തി പേരൂർ കൈതക്കുളങ്ങര കാലാപ്പള്ളിൽ വിനോദ് (38), സുഹൃത്ത് അതിരമ്പുഴ മുടിയൂർക്കാല പെരുമ്പുകാലായിൽ ബിനിൽ (31) എന്നിവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു . സംഭവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . തുടർന്ന് ബിജുവിനെതിരെ അന്വേഷണം ശക്തമായപ്പോൾ ഇയാൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി ബിജുവിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു .

Leave A Reply