ബിഎസ് 6 ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഇക്കോസ്‌പോര്‍ട്ടിന്റെ ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്.ഫോര്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ കോമ്പാക്ട് എസ്‌യുവിയാണ് ഇക്കോസ്‌പോര്‍ട്ട്.

നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.എന്നാല്‍ ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവികരിക്കുന്നതോടെ പുതിയ പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമേ നിരത്തില്‍ എത്തുകയുള്ളുവെന്നും കമ്പനി അറിയിച്ചു.ഈ മാസം അവസാനത്തോടെ പുതിയ മോഡലുകളുടെ വിലയും കമ്പനി പ്രഖ്യാപിക്കും.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 3,750 rpm-ല്‍ 100 bhp കരുത്തും 4,500 rpm-ല്‍ 205 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6,500 rpm -ല്‍ 123 bhp കരുത്തും 4,500 rpm-ല്‍ 150 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വേട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ ബോക്‌സ്.

എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര  എക്സ് യു വി 300, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ എന്നിവരാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ വിപണിയിലെ എതിരാളികള്‍.

Leave A Reply