പൗരത്വ നിയമ ഭേദഗതി: കോണ്‍ഗ്രസ് വിളിച്ച യോഗം തുടങ്ങി; പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.

15 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിവരെത്തി. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മന്മോഹന്‍ സിങ് തുടങ്ങിയവരും യോഗത്തിലുണ്ട്.

പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇക്കാര്യത്തിൽ തുടർ നീക്കം ചർച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചത്. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന കാര്യവും ചർച്ച ചെയ്യും.

Leave A Reply