കൂർക്കശ്ശേരിയിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം

വൈക്കം:  വാഴമനയ്ക്ക്‌ കിഴക്കുഭാഗത്തായി കൂർക്കശ്ശേരിയിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതായി പരാതി . വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുഭമാസത്തിലെ അഷ്ടമി നാളിൽ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും വൈക്കം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തേക്ക് എഴുന്നള്ളുക പതിവാണ്. ഈ അവസരത്തിൽ കൂർക്കശ്ശേരിയിൽ ഇറക്കിപൂജയും നിവേദ്യവും നടത്തും .

ഈ ഭാഗത്തെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത് . വർഷത്തിൽ ഒരുതവണ മാത്രമേ കാണിക്ക തുറക്കാറുകയുള്ളു . കഴിഞ്ഞതവണ പൊട്ടിച്ചപ്പോൾ 9,000 ത്തോളം രൂപയുണ്ടായിരുന്നു. ഞായറാഴ്ചയാണ് മോഷണം നടന്നതായി അറിയുന്നത് . സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു .

Leave A Reply