ജി​ല്ല​യി​ൽ വൈ​ദ്യു​തി ഭ​വ​ൻ സ്ഥാ​പി​ക്കും : മ​ന്ത്രി എം.​എം. മ​ണി

ക​ൽ​പ്പ​റ്റ:  ജി​ല്ല​യി​ൽ വൈ​ദ്യു​തി ഭ​വ​ൻ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. കെ​എ​സ്ഇ​ബി ന​ട​ത്തു​ന്ന വൈ​ദ്യു​തി അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. വൈ​ദ്യു​തി ഭ​വ​ൻ സ്ഥാപിക്കുന്നതിനായി ജി​ല്ല​യി​ൽ സ്ഥ​ലം കണ്ടെത്തിയിട്ടുണ്ടെന്നും മ​റ്റു നടപടികൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു .

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഭ​വ​ൻ ഇ​ല്ലാ​ത്ത ഏ​ക ജി​ല്ല വയനാടണ് . പുതിയകാലത്ത് ഉയർന്നുവരുന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് തയ്യാറാണ് . വൈ​ദ്യു​തി​രം​ഗ​ത്തെ വരുംകാല ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു ട്രാ​ൻ​സ്ഗ്രി​ഡ്, ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സ​ര​ണ മേ​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു​ള​ള ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​ക്ക് 10,000 കോ​ടി രൂ​പ​യും വി​ത​ര​ണ മേ​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു​ള്ള ദ്യു​തി 2021 പ​ദ്ധ​തി​ക്ക് 4,000 കോ​ടി രൂ​പ​യു​മാ​ണ് സർക്കാർ ചെ​ല​വി​ടു​ന്ന​ത്.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ അ​ട​ക്കം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 1,000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​വ​രി​ക​യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave A Reply