24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യു.എ.ഇ.യിൽ തുടര്‍ച്ചയായ മഴ

ദുബായ്:  24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യു.എ.ഇ.യിൽ തുടര്‍ച്ചയായ മഴ. 1996-നുശേഷം ലഭിച്ച ഏറ്റവുംവലിയ മഴയാണ് കഴിഞ്ഞ ദിവസം അൽഐൻ ഖത്മം അൽ ശക്ലയിൽ രേഖപ്പെടുത്തിയത് . 184.4 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത് . 1996- ൽ ഷാർജ ഖോർഫക്കാനിൽ 144 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.

അതിനുശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ഇത്തവണ ഉണ്ടായത് . യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ കനത്തമഴയോടൊപ്പം  ആലിപ്പഴവും  വീണു .ഇടതടവില്ലാതെ മഴ പെയ്യുന്ന റാസൽഖൈമയിലെ അൽ തവെയ്ൻ പ്രദേശത്താണ് ആലിപ്പഴം കൂടുതലായും വീണതെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave A Reply