കഞ്ചാവ് ; യുവാക്കൾ എക്സൈസ് പിടിയിൽ

ചങ്ങനാശ്ശേരി:  കഴിഞ്ഞദിവസം ചങ്ങനാശ്ശേരി എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിൽ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവ് പിടികൂടി . കറുകച്ചാൽ ഭാഗത്തു രാത്രി നടത്തിയ പട്രോളിങ്ങിൽ 100 ഗ്രാം കഞ്ചാവുമായി അനീഷ് (23), എന്ന യുവാവിനെ അധികൃതർ അറസ്റ്റ് ചെയ്തു .

ചങ്ങനാശ്ശേരി ടൗണിൽനിന്ന്‌ 22ഗ്രാം കഞ്ചാവുമായിട്ടാണ് മാടപ്പള്ളി സ്വദേശി കൃഷ്ണകുമാറി(21)നെ ചങ്ങനാശ്ശേരി എക്‌സൈസ് പിടികൂടുന്നത് . എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും പ്രിവന്റീവ് ഓഫീസർ സജീവ് എം.ജോൺ, സി.പി.ഒ.മാരായ ആന്റണി മാത്യു, സുമേഷ്, ലാലു തങ്കച്ചൻ, കെ.ആർ.രാജീവ്, രാജേഷ് പ്രേം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന . കഞ്ചാവ് വിൽപ്പന സജീവമായ സാഹചര്യത്തിൽ മേഖലയിൽ രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ് അധികൃതർ .

Leave A Reply