തുരുത്തിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കോട്ടയം:  എം.സി.റോഡില്‍ തുരുത്തിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിക്കുകയും ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു . ഞായറാഴ്ച രാത്രി 11.30 ന് തുരുത്തി കാനാപ്പടിയ്ക്ക് സമീപത്തു വെച്ചായിരുന്നു അപകടം .

കാര്‍ യാത്രക്കാരനായ കൊട്ടാരക്കര ഏറത്തുകുളക്കട താമരശേരിയില്‍ വിശ്വനാഥന്‍ നായര്‍ (74) ആണ് മരിച്ചത്. വിശ്വനാഥന്‍ നായരുടെ കൂടെയുണ്ടായിരുന്ന രതീഷ് (44), രാധാഭായി (70), ആര്‍ദ്ര (14), ഉത്തര (എട്ട്), ജീപ്പ് യാത്രക്കാരായ പത്തനംതിട്ട കടമ്മനിട്ട സ്വദേശി ജോസ് മാത്യു (58), ഭാര്യ റോസമ്മ (57) എന്നിവര്‍ക്കാണ് പരുക്കേറ്റത് . എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇതിൽ രാധാഭായിയുടെ പരുക്ക് ഗുരുതരമാണ് .

കോട്ടയം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോയ കാറും ചങ്ങനാശേരിയില്‍ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വന്ന ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . കാര്‍ ഓടിച്ചിരുന്ന രതീഷിനെ വാതില്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രതീഷ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം . അപകടത്തെത്തുടര്‍ന്ന് എം.സി. റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Leave A Reply