ഈ സാമദ്രോഹിയെ എന്ത് ചെയ്യണം?

ജമ്മുകശ്മീരില്‍ കൊടും ഭീകരൻ സയ്യിദ് നവീദ് ബാബയോടൊപ്പം അറസ്റ്റിലായവരിൽ ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീര്‍ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികള്‍. മിര്‍ ബസാറിലെ ദേശീയ പാതയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പോലീസുകരനും ഭീകരരും ഉള്‍പ്പെടെയുള്ള സംഘം പിടിയിലായത്.

Leave A Reply