ഐഎസ്‌എൽ; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എടികെയെ നേരിടും

കൊല്‍ക്കത്ത: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുൻ ചാമ്പ്യൻമാരായ എടികെയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് കൊൽക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനോടേറ്റ തോൽവിക്ക് പകരംവീട്ടാനാണ് എടികെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. കൊച്ചിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ എടികെയും പ്ലേ ഓഫിലെത്താന്‍ പാടുപെടുന്ന ബ്ലാസ്റ്റേഴ്‌സും തമ്മില്‍ വീറുറ്റ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷ.

പുതുവർഷത്തിൽ ഹൈദരാബാദിന്റെ ഗോൾവല നിറച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ പുതുജീവനുമായി കൊൽക്കത്തയില്‍ ഇറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. 11 കളിയിൽ 21 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് എടികെ. പത്ത് പോയിന്റ് പിന്നിലുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും.

റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ചേര്‍ന്നുള്ള ആക്രമണമാണ് കൊല്‍ക്കത്തയുടെ മുഖ്യ ആയുധം. കളിക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത ടീമിന് മേല്‍ക്കൈ നല്‍കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേഓഫിലെത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമായിരിക്കുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി വ്യക്തമാക്കിക്കഴിഞ്ഞു.

Leave A Reply