പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം 19-ന്

കോട്ടയം: ജില്ലയിൽ ജനുവരി 19-ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യും. അഞ്ചുവയസ്സിൽ താഴെയുള്ള 1.17 ലക്ഷം കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത് . അങ്കണവാടികൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലായി 1243 ബൂത്തുകളും 40 ട്രാൻസിറ്റ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട് .

രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് മരുന്നുവിതരണം. ബൂത്തുകളിൽ കുട്ടികളെ എത്തിക്കാത്തവരുടെ വീടുകളിൽ ആരോഗ്യപ്രവർത്തകർ 20, 21 തീയതികളിലെത്തി മരുന്ന് നൽകുന്നതായിരിക്കും . അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു

Leave A Reply