കാനനപാതയിൽ കാട്ടാനശല്യം രൂക്ഷം

മുണ്ടക്കയം:  പരമ്പരാഗത കാനനപാതയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു . വെള്ളാരംചെറ്റ, ചീനിത്താവളം, മുക്കുഴി എന്നിവിടങ്ങളിലാണ് ആനയുടെ സാന്നിധ്യം കൂടുതലായും ഉള്ളത് . കാനനപാതയിലൂടെ എത്തുന്നതിൽ ഏറെയും തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരാണ് . ഇവർക്ക് വനയാത്രയെപ്പറ്റിയും വന്യമൃഗ സാന്നിധ്യത്തെക്കുറിച്ചും മതിയായ അവബോധമില്ലാത്തതും വന്യമൃഗങ്ങളുടെ ആക്രമണമേൽക്കുന്നതിന് കാരണമാകുന്നു .

ഇത്തവണ ശബരിമല തീർഥാടകന്റെ മരണശേഷം വാച്ചർമാരടക്കം അൻപതോളം വനപാലകരെ പ്രദേശത്ത് കൂടുതലായി നിയമിച്ചിട്ടുണ്ട് . കഴിഞ്ഞ മൂന്ന് മാസമായി ശബരിമല വനത്തോട് ചേർന്ന ജനവാസ മേഖലകളായ കണ്ടങ്കയം, മുക്കുഴി, കൊമ്പുകുത്തി എന്നിവിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട് .എന്നാൽ ഇവിടെയും ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല .

Leave A Reply