പമ്പയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി

ശബരിമല:  പമ്പ, ത്രിവേണി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരപദാർഥങ്ങൾ പിടിച്ചെടുത്തു.  പമ്പ സ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടിയത് .

ചീഞ്ഞമുന്തിരി, ഓറഞ്ച്, പഴകിയ പച്ചക്കറി എന്നിവ കണ്ടെത്തി. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകംചെയ്യുന്നത്തിൽ നിന്നും ഹോട്ടൽ നടത്തിപ്പുകാരെ വിലക്കി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന്  ഒരു ലക്ഷത്തിലധികം രൂപയായി   ഈടാക്കിയത് . വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു .

Leave A Reply