രാജ്യാന്തര പുഷ്പോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

അമ്പലവയൽ:  മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിലെ രാജ്യാന്തര പുഷ്പമേള പൂപ്പൊലി ഇന്ന് സമാപിക്കും . 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും . വെള്ളിയാഴ്ചവരെ ഒന്നരലക്ഷം സന്ദർശകരാണ് പൂപ്പൊലി കാണാനെത്തിയത്. പ്രവേശനടിക്കറ്റ് ഇനത്തിൽ തന്നെ 70,40,000 രൂപ ലഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു .

അവധിദിനങ്ങളിലെ സന്ദർശകരുടെ എണ്ണം 30,000 കടന്നു. പ്രളയത്തെ തുടർന്ന് കഴിഞ്ഞവർഷം മേള ഒഴിവാക്കിയിരുന്നു. പുതുവത്സരദിനത്തിൽ കൊടിയേറിയ പുഷ്പോത്സവം നാടിനെ ആവേശത്തിലാക്കിക്കൊണ്ടാണ് കൊടിയിറങ്ങുന്നത്.

Leave A Reply