ഭവനനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം : മന്ത്രി എം.എം. മണി

കല്പറ്റ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭവനനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു . കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കല്പറ്റ നഗരസഭ ലൈഫ്-പി.എം.എ.വൈ. ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്പറ്റ നഗരസഭയിൽ 642 വീടുകളാണ് പദ്ധതിയിൽ നിർമിച്ച് നൽകിയത്. ഗുണഭോക്താക്കൾക്ക് വീടിനൊപ്പം തന്നെ ജീവനോപാധികൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുടുംബസംഗമങ്ങൾ നടത്തുന്നത്. വ്യവസായ വകുപ്പ്, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പ്, ശുചിത്വ മിഷൻ, ഫിഷറീസ്, അക്ഷയ കേന്ദ്രങ്ങൾ, ആയുർവേദ, കേരള ഗ്രാമീൺ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ വകുപ്പുകളും സംഗമത്തിൽ സേവനങ്ങളൊരുക്കിയിരുന്നു. ആയിരത്തോളം ഗുണഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്തു .

Leave A Reply