വ്യാജമദ്യം ; മധ്യവയസ്‌കൻ എക്സൈസ് പിടിയിൽ

മുട്ടുചിറ:  വ്യാജമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ .മുട്ടുചിറ തൈക്കൽ ടി.സി.ചാണ്ടി (57)യാണ് കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ പിടിയിലായത്.  ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്തത് .

മുറിയിൽ സൂക്ഷിച്ചിരുന്ന നാലുകുപ്പി മദ്യവും വീട്ടുമുറ്റത്ത് വാഹനത്തിൽ സൂക്ഷിച്ചിരുന്ന എട്ടുകുപ്പി മദ്യവുമാണ് കണ്ടെടുത്തതെന്ന്‌ എക്സൈസ് പറഞ്ഞു . ഉദ്യോഗസ്ഥരെ കണ്ട് ഓടി പോയവർ ഉപേക്ഷിച്ച ഒരു കുപ്പി മദ്യവും എക്സൈസ്  പിടികൂടി   .

പ്രിവന്റീവ് ഓഫീസർമാരായ സി.സാബു, പി.എ.മേഘനാഥൻ, എ.പി.ബാലചന്ദ്രൻ, ഹരീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ, അനന്ദുരാജ്, ശ്യാംകുമാർ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ചിത്ര എന്നിവരും പരിശോധനയിൽ പങ്കെടുത്തു .

Leave A Reply