പൗരത്വ ഭേദഗതി ; ബി.ജെ.പിയുടെ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല : ഉമ്മൻചാണ്ടി

കോട്ടയം:  പൗരത്വനിയമഭേദഗതി നിയമത്തിൽ ബി.ജെ.പി. ഒളിപ്പിച്ചുവെച്ചിട്ടുള്ള അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരേ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ദേശ്‌രക്ഷാമാർച്ചിന്റെ സമാപനസമ്മേളനം തിരുനക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൗരത്വനിയമ ഭേദഗതിയുടെ പ്രസക്തിയെന്താണെന്ന് വിശദീകരിക്കാൻ നരേന്ദ്ര മോദിയും അമിത്ഷായും ഇതുവരെ തയ്യാറായിട്ടില്ല. ഒരു സമുദായത്തിന്റെ പേര് മാത്രം പറയാതെ അവതരിപ്പിച്ച നിയമത്തിൽ അജൻഡ വേറെയാണ്. മതേതരത്വവും ജനാധിപത്യവും ആരുടെ മുൻപിലും അടിയറവെയ്ക്കാൻ പറ്റുന്നതല്ല . അതിന് ബി.ജെ.പി. ഒഴിച്ചുള്ള പാർട്ടികൾ ഒന്നിച്ചുനിന്ന് സമരം ചെയ്യണം. പാർട്ടികൾ തമ്മിലുള്ള  അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങാൻ തയ്യാറെടുക്കണമെന്നും ‘ ഉമ്മൻചാണ്ടി പറഞ്ഞു.

Leave A Reply