പാ​റാ​വു​കാ​രാ​യ ആ​ദി​വാ​സി യു​വാ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​നി​ല​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി​യി​ൽ രാ​ത്രി​കാ​ല പാ​റാ​വി​ന് പോ​യ ആ​ദി​വാ​സി യു​വാ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന നിലയിൽ കണ്ടെത്തി. കോ​ത്ത​ഗി​രി നെ​ടു​ക്ക​ൻ ആ​ദി​വാ​സി കോ​ള​നി​യി​ലെ ദേ​വ​രാ​ജ​ന്‍റെ മ​ക​ൻ തി​മ്മ​ൻ (19), രം​ഗ​റാ​മ​റി​ന്‍റെ മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ (38) എ​ന്നി​വ​രെ​യാ​ണ് നൈ​സ​റി ഫാ​മി​ൽ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്ന് ഒ​രു കി​ലോ മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്. രാ​ത്രി വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് ഫാ​മി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് രാ​വി​ലെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഫാ​മി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​സി ശ​ശി​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Leave A Reply