പിണറായി കോൺഗ്രസിനെ വിമർശിക്കുന്നത് ബി.ജെ.പി.യുടെ കൈയ്യടി നേടാൻ : മുല്ലപ്പള്ളി രാമചന്ദ്രൻ

കോട്ടയം:  പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വിമർശിക്കുന്നത് ബി.ജെ.പി.യുടെ കൈയ്യടി  നേടാനെന്ന്  കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോൺഗ്രസിന്റെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലുള്ള നിലപാട് സുവ്യക്തമാണ്. മതേതരത്വം ഉയർത്തി പിടിച്ചുകൊണ്ടുള്ള എക്കാലത്തെയും നിലപാട് തന്നെയാണ് കോൺഗ്രസ്സിന് ഉള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി . ചടങ്ങിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി.

Leave A Reply