കള്ള് കൊടുത്തില്ല ; ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

കുമരകം:  പണിമുടക്കുദിവസമായ ബുധനാഴ്ച ഷാപ്പുതുറന്ന് കള്ള് നൽകാത്തതിന്റെ പേരിൽ മധ്യവയസ്‌കൻ ഷാപ്പ് ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചു. തിരുവാർപ്പ് കൊച്ചുപാലം ഷാപ്പിലെ ജീവനക്കാരൻ കിളിരൂർ തമ്പിത്തറ മോഹനന് (60) ആണ് പരുക്കേറ്റത് .

സംഭവുമായി   ബന്ധപ്പെട്ട്  തിരുവാർപ്പ് മാധവശ്ശേരി ശിശുപാലനെ (56) കുമരകം പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച ജോലി കഴിഞ്ഞുമടങ്ങിയ മോഹനനെ കൊച്ചുപാലത്തിന്‌ സമീപത്തുവെച്ചാണ് ഇയാൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു . ചുറ്റികയുടെ അടിയേറ്റ് മോഹനന്റെ കൈകളിലെ എല്ലുകൾ ഒടിഞ്ഞു. കുമരകം എസ്.ഐ. ജി.രജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .

Leave A Reply