കാർ യാത്രക്കാർക്കുനേരേ മുളക് സ്പ്രേ ആക്രമണം ; ഒരാൾ അറസ്റ്റിൽ

കങ്ങഴ:  പെട്രോൾ പമ്പിലെത്തിയ കാർ യാത്രക്കാർക്കുനേരേ മുളക് സ്പ്രേ ചെയ്ത സംഭവത്തിൽ ഒരാൾ പോലീസിന്റെ പിടിയിലായി . കൊറ്റൻചിറ തകടിയേൽ അബിൻ (21) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ചെറുവള്ളി വാഹനാനി വീട്ടിൽ ഹരീഷ് (24), താഴത്തുവടകര മെയ്യൂണിൽ ജോബിൻ (21) എന്നിവർ ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചെന്നും കറുകച്ചാൽ പോലീസ് പറഞ്ഞു .

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .പ്ലാക്കൽപ്പടി സ്വദേശി നിഥിനും മൂന്നു സുഹൃത്തുക്കളും പത്തനാട് നിന്ന് പ്ലാക്കൽപ്പടിയിലേക്ക് പോകുകയായിരുന്നു. പെട്രോൾ അടിക്കുന്നതിനായി പ്ലാക്കപ്പടിയിലെ പമ്പിൽ കയറിയപ്പോൾ സ്‌കൂട്ടറിലെത്തിയ അബിനും സുഹൃത്തുക്കളും കാറിന്റെ പിന്നിലെ വാതിൽ തുറന്ന് യാത്രക്കാരുടെ മുഖത്ത് മുളക് സ്പ്രേ ചെയ്യുകയായിരുന്നു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും സംഘം സ്കൂട്ടറിൽ രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി ഏഴരയോടെ പത്തനാടുനിന്നാണ് അബിനെ പോലീസ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply