ചന്ദനക്കുടം, പേട്ടതുള്ളൽ: എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കോട്ടയം: ചന്ദനക്കുടം, പേട്ടതുള്ളലിനോടനുബന്ധിച്ച് എരുമേലിയിൽ ഇന്നും നാളെയും ടൗൺ റോഡിൽ ഗതാഗതം അനുവദിക്കില്ല. ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

11 ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ രാത്രി 12 മണി വരെ മുക്കൂട്ടുതറ പമ്പ ഭാഗത്തേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി കണ്ണിമല – പ്രൊപ്പോസ് വഴി പോകണം . കെ എസ് ആർ റ്റി സി , ചെറിയ വാഹനങ്ങൾ കുറുവാമൂഴി ഓരുങ്കൽകടവ് വഴി പോകണം .

കാഞ്ഞിരപ്പള്ളി – റാന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ടൗണിലെ പെട്രോൾ പമ്പിന് സമീപം റ്റി ബി റോഡ് വഴി കരിമ്പിൻതോട് വഴി റാന്നിക്ക് പോകണം . റാന്നി മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾ കരിങ്കല്ലുംമൂഴി തിരിഞ്ഞ് എം ഇ എസ് – പുലിക്കുന്ന് റോഡ് വഴി പോകണം .

എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്നവർ ഓരുങ്കൽ കടവ് – കുറുവാമൂഴി വഴി പോകണം . എന്നാൽ ബസുകളും മറ്റ് വലിയ വാഹനങ്ങളും കാരിത്തോട് ചേനപ്പാടി വഴി പോകണം . റാന്നി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി പോകുന്ന വാഹനങ്ങൾ കരിമ്പിൻതോടിൽ നിന്നും തിരിഞ്ഞ് ചേനപ്പാടി വഴി പോകണം. പ്രൊപ്പോസ് വഴി എരുമേലി ടൗണിലേക്ക് വാഹനങ്ങൾ വരാനും പാടില്ല .

12 ന് നടക്കുന്ന പേട്ടതുള്ളൽ ദിവസം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ഇതുപോലെ വാഹന നിയന്ത്രണം ഉണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ജെ സന്തോഷ് കുമാർ പറഞ്ഞു.

Leave A Reply